headerlogo
politics

രാജ്യസഭയിലേക്ക് 10 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തു

ഉത്തർപ്രദേശിൽ നിന്ന് മത്സരിച്ച എട്ട് ബിജെപി സ്ഥാനാർത്ഥികളും രണ്ട് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളും എതിരില്ലാതെ ജയിച്ചു

 രാജ്യസഭയിലേക്ക് 10 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തു
avatar image

NDR news

10 Oct 2026 12:48 PM

ന്യൂഡൽഹി: രാജ്യസഭയിലേക്ക് 10 ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. ഉത്തർപ്രദേശിൽ എട്ടും ഉത്തരാഖണ്ഡിലും പശ്ചിമ ബംഗാളിലും ഓരോ സ്ഥാനാർത്ഥിയും എതിരില്ലാതെ വിജയിച്ചു. സമാജ് വാദി പാർട്ടിയുടെ രണ്ടുപേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ ധൻരാജ് നഥ്വാനിയും യുപിയിൽ നിന്ന് എസ്പി ടിക്കറ്റിൽ വിജയിച്ചു. ഉത്തർപ്രദേശിൽ മത്സരിച്ച 10സ്ഥാനാർത്ഥികളെയും എതിരില്ലാതെ തെരഞ്ഞെടുത്തതായി രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസർ അജിത് വർമ്മ പിടിഐയോട് പറഞ്ഞു.

 

 

 ഉത്തർപ്രദേശിൽ നിന്നുള്ള 10 രാജ്യസഭാംഗങ്ങളുടെ കാലാവധി നവംബർ 25 ന് അവസാനിക്കും. അതിനാൽഉപരിസഭയിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് അനിവാര്യമാകും.

NDR news
10 Oct 2026 12:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents