headerlogo
politics

പ്രതിഷേധ പ്രകടനവും യോഗവും നടത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിപിഐഎം നടുവണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവുംയോഗവും നടത്തി.

 പ്രതിഷേധ പ്രകടനവും  യോഗവും നടത്തി
avatar image

NDR news

11 Oct 2026 11:03 AM

നടുവണ്ണൂർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും ഡൽഹിയിൽ സമരം ചെയ്യുന്നവർക്കെതിരെ കേന്ദ്ര സർക്കാർ എടുക്കുന്ന നടപടികൾക്കെതിരെയും പ്രതിഷേധിച്ചു കൊണ്ട് സി പി ഐ എം നടുവണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സ്ട്രീറ്റ് യോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി കെ മുകുന്ദൻ ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബി.കെ ജിജീഷ് മോൻ അധ്യക്ഷം വഹിച്ചു. ഇ സുരേഷ് ബാബു സ്വാഗതം പറഞ്ഞു . ടി പി ദാമോദരൻ, ഇ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ജനാധിപത്യം കശാപ്പുചെയ്ത മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ്കുമാറിൻ്റെ കോലം കത്തിക്കുകയും ചെയ്തു.

NDR news
11 Oct 2026 11:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents