ഗ്യാനേഷ് കുമാറിനെ മോദിയും അമിത് ഷായും ചേർന്ന് സംരക്ഷിക്കുകയാണെന്ന് എം എ ബേബി
ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനായി മെട്രോ സ്റ്റേഷനുകൾ അടക്കുകയും ട്രെയിൻ സർവീസുകൾ നിർത്തുകയും ചെയ്യുന്നു സർക്കാർ നടപടി നീചമാണെന്ന് എംഎ ബേബി പറഞ്ഞു.
ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കേന്ദ്ര സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അത്തരം നടപടികൾ നരേന്ദ്ര മോദിയെയും അമിത് ഷായെയും വലിയ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
. ഡൽഹിയിൽ നടക്കുന്ന ജനകീയ സമരങ്ങളെ അടിച്ചമർത്താനായി സർക്കാർ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടുകയും ട്രെയിൻ, വിമാന സർവീസുകൾ തടസ്സപ്പെടുത്തുകയും ചെയ്ത നടപടികളെ എം.എ. ബേബി രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം പൂർണ്ണമായും ഏകാധിപത്യപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
. സുപ്രീം കോടതിയുടെ ഇടപെടലുകളിൽ പരിമിതമായ പ്രതീക്ഷ മാത്രമേയുള്ളൂവെന്നും, ചില സന്ദർഭങ്ങളിൽ കോടതികൾ ഭരണകൂടത്തിന് അനുകൂലമായി നിലപാടെടുക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ അവകാശങ്ങൾക്കായുള്ള ഈ സമരം തുടരുമെന്നും, ജനങ്ങൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും എം.എ. ബേബി ഉറപ്പിച്ചു പറഞ്ഞു.

