വിഡി സതീശൻ സർക്കാരിന്റെ രണ്ടാം നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് സഭയിൽ അവതരിപ്പിക്കുന്നതാണ്
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കും. മുഖ്യമന്ത്രി വിഡി സതീശൻഅവതരിപ്പിക്കുന്ന പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കുമെന്നറിയുന്നു.
. 2025 മാർച്ചിൽ നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാനുള്ള പ്രമേയവും നിയമസഭയിൽ വരുന്നുണ്ട്. മാസപ്പടിയിൽ പ്രതിപക്ഷ നേതാവ് പിണറായിവിജയനെതിരെയുള്ള വിജിലൻസ് കേസ് ഉൾപ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ സഭാ തലത്തിൽ ചർച്ചയാകും. മുഖ്യമന്ത്രിയുടെ സ്പോൺസർഡ് വിമാന യാത്രയും,മന്ത്രിമാരുടെ വിദേശ യാത്രയും ഉൾപ്പടെ പ്രതിപക്ഷം ആയുധമായി ഉയർത്തും. പവർകെട്ട്,മരുന്ന് ക്ഷാമം,ശബരിമല വിവാദം ഉൾപ്പടെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും പ്രതിപക്ഷം ചർച്ചയാക്കും.
. അതേസമയം നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്നുമുതൽ റിലേ പ്രതിഷേധ സമരവുമായി ബിജെപി രംഗത്തെത്തും. എസ്ഐആർ വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും മാസപടി ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രാജിവെക്കണമെന്ന് ആവശ്യവുമായി ഇന്ന് ബിജെപിപ്രവർത്തകർ നിയമസഭയിലേക്കും എംഎൽഎമാർ സഭയ്ക്ക് അകത്തും പ്രതിഷേധിക്കും. കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് ബിജെപി പ്രതിഷേധം ആരംഭിക്കുന്നത്.

