കെപിസിസി വിവാദ പോസ്റ്റ് നീക്കം ചെയ്തു
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് കെപിസിസിയുടെ സമൂഹമാധ്യമ പേജിൽ വന്ന പോസ്റ്റ് വിവാദമായതിനെ തുടർന്ന് നീക്കം ചെയ്തു
തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ പുറത്തുവിട്ട വിവാദ പോസ്റ്റ് കോണ്‍ഗ്രസ് പിന്‍വലിച്ചു. ഡല്‍ഹിയില്‍ പ്രതിപക്ഷ സഖ്യം നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ ചീഫ് ജസ്റ്റീസ് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
. ചീഫ് ജസ്റ്റീസിനെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ നേതൃത്വം ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിമര്‍ശനം ശക്തമായതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് പോസ്റ്റ് അടിയന്തരമായി നീക്കം ചെയ്തത്.
. അതേസമയം കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഔദ്യോഗിക എക്സ് പേജിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് സൂര്യകാന്തിനെതിരേ പോസ്റ്റിട്ട വ്യക്തിയെ ചുമതലയില്‍നിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് കെപിസിസി പരിശോധിക്കും. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ല. ഇതിനു വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ കെപിസിസി നേതൃത്വത്തിന്റെ നിലപാടല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

