headerlogo
politics

ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണർ

രാജസ്ഥാൻ സ്വദേശിയായ ഓം പ്രകാശ് മാഥൂർ നിലവിൽ സിക്കിം ഗവർണർ ആയിരുന്നു . രാജേന്ദ്ര അലേർക്കറെ തമിഴ്നാടിന്റെ സ്ഥിരം ഗവർണറായി നിയമിച്ചു.

 ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണർ
avatar image

NDR news

13 Oct 2026 11:11 AM

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി. ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചിട്ടുണ്ട്. ബ്രജ്മോഹൻ റാമിനെ ഒഡീഷ ഗവർണറായും ഡോ. സുധ യാദവിനെ കർണാടക ഗവർണറായും ഡോ. ധൽ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു.

.     ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥൂർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖനായ ബിജെപി നേതാവാണ്. 2008ൽ രാജസ്ഥാനിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി. പീന്നീട് ദേശീയ നേതൃത്വത്തിൻ്റെ ഭാ​ഗമായ മാഥൂർ ​ഗുജറാത്തിൻ്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. 1989 മുതൽ 2024വരെ ബിജെപിയുടെ ദേശീയഎക്സിക്യൂട്ടീവ് അം​ഗമായിരുന്നു. 2008ലും 2016ലും രാജസ്ഥാനിൽ നിന്നും രാജ്യസഭയിലെത്തി. രാജസ്ഥാനിലെ ബാലി സ്വദേശിയാണ് ഓം പ്രകാശ് മാഥൂർ. 2024ലാണ് സിക്കിം ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചത്.

NDR news
13 Oct 2026 11:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents