headerlogo
politics

നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് നടുവണ്ണൂരിൽ പ്രതിഷേധമാർച്ച് നടത്തിയത്

 നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി
avatar image

NDR news

14 Oct 2026 09:44 PM

നടുവണ്ണൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാണമെന്നാവശ്യപ്പെട്ടു കൊണ്ട് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി . തെരുവത്ത് കടവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കെപിസിസി ജനറൽ സിക്രട്ടറി അഡ്വ. പി എം . നിയാസ് ബ്ലോക്ക് പ്രസിഡണ്ട് കെ രാജീവന് പതാക നൽകി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും പങ്കെടുത്ത ആവേശകരമായ പ്രതിഷേധ മാർച്ച് നടുവണ്ണൂരിൽ സമാപിച്ചു.

.      ഡിസിസി ജനറൽ സിക്രട്ടറിമാരായഎടാടത്ത് രാഘവൻ, എം ഋഷികേശൻ, സി എച്ച് സുരേന്ദ്രൻ, പി പി ശ്രീധരൻ, സതീശൻ കന്നൂര്,ശ്രീധരൻ പാലയാട്ട്, അഡ്വ. മൂസക്കോയ കണയങ്കോട്, ഐപ്പ് വടക്കേതടം, അഡ്വ. ടി. ഹരിദാസൻ , സി കെ ബാലൻ എന്നിവർ പ്രസംഗിച്ചു.

.    പഞ്ചായത്ത് പ്രസിഡണ്ടുമാരായ സിനി ജിനോ, ഷൈജ മുരളി, പി സുജാത ടീച്ചർ, കൃഷ്ണൻ കൂവിൽ, കെ കെ സുരേഷ്, എപി ഷാജി, ടി കെ ചന്ദ്രൻ, ഷാജു കാരക്കട ,മനോജ് അഴകത്ത്,വി പീതാമ്പരൻ, പി ഉണ്ണിനായർ, ബിന്ദു കോറോത്ത്, പി കെ ഇബ്രായി, നേതൃത്വം നൽകി.

NDR news
14 Oct 2026 09:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents