രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടുവണ്ണൂരിൽ കോൺഗ്രസ് പ്രകടനം
നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനം കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യ വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടുവണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി .
. തെരുവത്ത് കടവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ പി ഷാജി മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരുളി, സത്യനാഥൻ മാസ്റ്റർ, കൃഷ്ണദാസ് സി തുടങ്ങിയവർ സംസാരിച്ചു.

