രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിൽ കൂട്ടരാജി
രമ്യ ഹരിദാസ് എംഎൽഎയുടെ പി എ ആയ വിമലും ഡ്രൈവർ കുഞ്ഞുമുഹമ്മദുമാണ് രാജി വെച്ചത്.
തിരുവനതപുരം: രമ്യ ഹരിദാസ് എംഎൽഎയുടെ പിഎയും ഡ്രൈവറും രാജിക്കത്ത് നല്കി. മൂന്ന് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ പി എ ആയ വിമലും ഡ്രൈവർ കുഞ്ഞുമുഹമ്മദുമാണ് രാജി സമർപ്പിച്ചത്.തദ്ദേശ വകുപ്പിൽ ജോലി ചെയ്തിരുന്ന വിമൽ ഡെപ്യൂട്ടേഷനിലാണ് പി എ ആയി പ്രവർത്തിച്ചത്. കോൺഗ്രസ് അനുകൂല സംഘടന നേതാവ് കൂടിയാണ് വിമൽ . ജോലി ഭാരത്തലാണ് വിമൽ രാജിവെച്ചതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കിയിരുന്നു .
. ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെയാണ് രാജി. കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണസമിതി കണ്ടെത്തിയിരുന്നു.തനിക്കെതിരെ അപവാദപ്രചരണം ഉണ്ടായപ്പോൾ കെപിസിസിയോട് പരാതിപ്പെടുന്നതിനു പകരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പാർട്ടി അധ്യക്ഷൻ താക്കീത് നൽകിയിരുന്നു

