headerlogo
politics

ബിജെപി ഉള്ളിയേരിയിൽ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു.

ഇന്ത്യ സഖ്യത്തിന് ശക്തമായ താക്കീത് നൽകിക്കൊണ്ട് ബിജെപി റൂറൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ പ്രതിഷേധ പ്രകടനവും ജനസഭയും സംഘടിപ്പിച്ചു

 ബിജെപി ഉള്ളിയേരിയിൽ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു.
avatar image

NDR news

15 Oct 2026 10:30 AM

ഉള്ളിയേരി :എസ് ഐ ആർ തെറ്റുണ്ടെങ്കിൽ മുഖ്യമന്ത്രി ഉൾപ്പെടെ 137 എംഎൽഎമാർ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ അനീഷ് കുമാർ ആവശ്യപ്പെട്ടു .ബിജെപി കോഴിക്കോട് റൂറൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

.      ബിജെപി റൂറൽ ജില്ലാ പ്രസിഡണ്ട് ടി ദേവദാസ് അധ്യക്ഷനായി. ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ പി സത്യപ്രകാശൻ . കെ ശശീന്ദ്രൻ . ടി ബാലസോമൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ പി രാമദാസ്, കെ രജിനേഷ് ബാബു, ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് രാജേഷ് പുത്തഞ്ചേരി എന്നിവർ സംസാരിച്ചു .

.     ഇന്ത്യസഖ്യത്തിന് ശക്തമായ താക്കീത് നൽകിക്കൊണ്ട് ബിജെപി പ്രവർത്തകർ നടത്തിയ ശക്തി പ്രകടനം വെള്ളിയേരി 19 ൽ നിന്ന് ആരംഭിച്ച് ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിച്ചു .

NDR news
15 Oct 2026 10:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents