headerlogo
politics

പതിനാല് സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുതുക്കാനുള്ള നടപടികളുമായി ഇലക്ഷൻ കമ്മീഷൻ

എസ് ഐ ആർ പൂർത്തിയായ കേരളം ഉൾപ്പെടെയുള്ള 14 സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുതുക്കാനുള്ള എസ് എസ് ആർ പദ്ധതിയുമായി ഇലക്ഷൻ കമ്മീഷൻ

 പതിനാല് സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുതുക്കാനുള്ള നടപടികളുമായി ഇലക്ഷൻ കമ്മീഷൻ
avatar image

NDR news

16 Oct 2026 09:57 AM

ന്യൂഡല്‍ഹി: രാജ്യത്തെ 14 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍പട്ടികയുടെ പുനഃപരിശോധന നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളിലും എസ്എസ്ആര്‍ (സ്‌പെഷ്യൽ സമ്മറി റിവിഷന്‍) നടപ്പാക്കും. എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി. എസ്‌ഐആര്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതോ അടുത്തിടെ പൂര്‍ത്തിയാക്കിയതോ ആയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്എസ്ആര്‍ നടത്തുന്നതിനുള്ള സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

.      പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും ഒഴിവാക്കേണ്ടവരെ ഒഴിവാക്കുന്നതിനുമായി വര്‍ഷം തോറും എസ്എസ്ആര്‍ നടപ്പാക്കും. നവംബര്‍ 12ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 11 വരെ അഭിപ്രായമറിയിക്കാം. അന്തിമ പട്ടിക ജനുവരി നാലിന് പ്രഖ്യാപിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, മണിപ്പൂര്‍, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് എസ്എസ്ആര്‍ നടത്തുക.

NDR news
16 Oct 2026 09:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents