headerlogo
politics

തിങ്കളാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചു

മഹാനവമിയോടനുബന്ധിച്ച് പൂജവെപ്പ് ഒക്ടോബർ 19 തിങ്കളാഴ്ച ആയതിനാൽ അന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

 തിങ്കളാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചു
avatar image

NDR news

16 Oct 2026 05:09 PM

തിരുവനന്തപുരം: പൂജാവെപ്പ് ദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ഈ വർഷം ഒക്ടോബർ 18-ന് വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. അതിനാലാണ് തിങ്കളാഴ്ച അവധി.

.     സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പൊതുഅവധി ബാധകമായിരിക്കും.

.     ഒക്ടോബർ 19 തിങ്കളാഴ്ച അഷ്ടമിയും, ഒക്ടോബർ 20 ചൊവ്വാഴ്ച നവമിയും, ഒക്ടോബർ 21 ബുധനാഴ്ച വിജയദശമിയുമാണ്. കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിലും ഒക്ടോബർ 18-ന് പൂജവെപ്പ്, 19-ന് ദുർഗ്ഗാഷ്ടമി, 20-ന് മഹാനവമി ആയുധപൂജ, 21-ന് വിജയദശമി പൂജയെടുപ്പ് എന്ന ക്രമത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

.    പുതിയ ഉത്തരവ് പ്രകാരം ഒക്ടോബർ 18, 19, 20, 21 തിയതികളിൽ തുടർച്ചയായ അവധിയായിരിക്കും ലഭിക്കുക. ശനിയാഴ്ചത്തെ നേരത്തെയുള്ള അവധി കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ നവരാത്രിയോടനുബന്ധിച്ച് ആകെ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുന്നത്.

.     സന്ധ്യാസമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജാവെപ്പ് നടത്തുന്നത് എന്നതിനാലാണ് ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നത്. തുടർന്ന് ഒക്ടോബർ 21 ബുധനാഴ്ച രാവിലെ പൂജയെടുപ്പും കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭ ചടങ്ങുകളും നടക്കും

NDR news
16 Oct 2026 05:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents