headerlogo
politics

എം.സി. മായിൻ ഹാജി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ് ബോർഡിൽ മുൻപ് ദീർഘകാലം അംഗവുമായിരുന്ന എം.സി. മായിൻ ഹാജിയെ പുതിയ ചെയർമാൻ ആയി സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിച്ചത്.

 എം.സി. മായിൻ ഹാജി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ
avatar image

NDR news

17 Oct 2026 01:04 PM

​തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ് ബോർഡിൽ മുൻപ് ദീർഘകാലം അംഗവുമായിരുന്ന എം.സി. മായിൻ ഹാജിയെ പുതിയ ചെയർമായി നിയമിച്ച് സംസ്ഥാന വഖഫ് ബോർഡ് സർക്കാർ പുനസംഘടിപ്പിച്ചു. കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ടാണ് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്.

​.       ആകെ ഒമ്പത് അംഗങ്ങളുള്ള പുതിയ സമിതിയാണ് നിലവിൽ നിലവിൽ വന്നിട്ടുള്ളത്. മുൻ ചെയർമാൻ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണന യിലിരിക്കെയാണ് ഈ പുനഃസംഘടന. വഖഫ് ബോർഡ് പുനഃഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവും നിലവിലുള്ള ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതി മേലുണ്ടായിരുന്ന വിലക്കും കണക്കിലെടുത്താണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

​.    പുതിയ ബോർഡിലെ മറ്റ് അംഗങ്ങൾ:കുറുക്കോളി മൊയ്തീൻ (എം.എൽ.എമാരുടെ പ്രതിനിധി)എം.പി. മുസ്തഫൽ ഫൈസിതൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി)സിറാസ് ഡി കപസി (ബോറ വിഭാഗം പ്രതിനിധി)സജ്‌ന ഫിറോസ്,ജസീം സബാഹ്,ഡോ. അബ്ദുൽ മജീദ് സ്വലാഹി (മുജാഹിദ് വിഭാഗം നേതാവ്)സലാഹി മദീന ബീഗം / മദീന ബീഗം(തദ്ദേശ വകുപ്പിൽ നിന്നുള്ള ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് ഈ ഒമ്പത് അംഗ സമിതി രൂപീകരിച്ചിരിക്കുന്നത്).

​.    സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നതിനാൽ ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിലവിൽ നാമനിർദേശം ചെയ്തിട്ടില്ല. സുപ്രീം കോടതിയിലെ അന്തിമ വിധിക്ക് ശേഷം അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.വിവിധ പ്രമുഖ മതസംഘടനകൾക്ക് പ്രാതിനിധ്യം നൽകിയാണ് പുതിയ സമിതി രൂപീകരിച്ചിട്ടുള്ളത്.

NDR news
17 Oct 2026 01:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents