നടുവണ്ണൂർ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തിന്റെ 73 ലക്ഷം രൂപ
നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിലെ വിവിധ പദ്ധതികൾക്കായി 43 ലക്ഷം രൂപ അടക്കം 73 ലക്ഷം രൂപയുടെ പദ്ധതികളാണ് ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിമ കുന്നുമ്മൽ അനുവദിച്ചത്
നടുവണ്ണൂർ:നടുവണ്ണൂർ പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ 73 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ 43 ലക്ഷം രൂപ നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായുള്ളതാണ്.
. നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പെയിന്റിംഗ് & മെയിൻ്റനൻസിന് 10 ലക്ഷം രൂപ, ആർട്ട് ഗാലറി വൈദ്യുതികരണം മൂന്ന് ലക്ഷം രൂപ, ക്ലാസ് റൂം നിർമാണത്തിന് 25 ലക്ഷം രൂപ, ഓഡിറ്റോറിയം നവികരണത്തിന് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ മൊത്തം 43 ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.
. കേരഫഡ് - അയനിക്കാട് റോഡിൽ വി.സി.ബി. പാലം നിർമാണത്തിന് അഞ്ച് ലക്ഷം രൂപയും കാവിൽ എഎം എൽ പി സ്കൂൾ ആനപിലാക്കൽ റോഡിന് കൽവേർട്ട് നിർമാണത്തിന് 5 ലക്ഷം രൂപയും പുല്ലരിക്കുന്ന് ഉന്നതി കുടിവെള്ള പദ്ധതി 20 ലക്ഷം രൂപയും അനുവദിച്ചു

