headerlogo
politics

ആയുർവേദ ആശുപത്രികളിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം

ആയുർവേദ ആശുപത്രികളിലേക്ക് ഫർണിച്ചർ വാങ്ങിയതിലുള്ള സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ

 ആയുർവേദ  ആശുപത്രികളിലെ   ക്രമക്കേടിൽ വിജിലൻസ്  അന്വേഷണം
avatar image

NDR news

20 Oct 2026 11:32 AM

തിരുവനന്തപുരം:ആയുർവേദ ആശുപത്രികളിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. 

.    ആയുർവേദ ആശുപത്രികളിൽ ഫർണിച്ചറുകൾ വാങ്ങിയതിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.ധനകാര്യ വകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ ഉത്തരവ്. കണ്ണൂർ പിണറായിയിലെ ഗവ. ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമാണം പൂർത്തിയാകുന്നതിന് മുൻപ് ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയ സംഭവത്തിലുൾപ്പെടെയാണ് അന്വേഷണം നടക്കുക. ഇവിടെ കെട്ടിട നിർമാണം പോലും പൂർത്തിയാകുന്നതിന് മുൻപ് 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകളായിരുന്നു വാങ്ങിക്കൂട്ടിയത്. മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ സർക്കാർ ആയുർവേദ ആശുപത്രികളിലും ചട്ടം ലംഘിച്ച് വൻതോതിൽ ഫർണിച്ചർ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

NDR news
20 Oct 2026 11:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents