ഡൽഹിയിലെ സമരങ്ങൾക്കെതിരെ 'ലാൽ ഹിറ്റ് ജനതാ പാർട്ടി'
ഡൽഹിയിൽ നടക്കുന്ന സമരങ്ങൾ പ്രതിരോധിക്കാൻ പുതിയ പാർട്ടിയായ ലാൽ ഹിറ്റ് ജനത പാർട്ടി രൂപീകരിച്ചതായി റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഡൽഹിയിലെ തെരുവുകളിൽ നടക്കുന്ന നിരന്തരമായ സമരങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് 'ലാൽ ഹിറ്റ് ജനതാ പാർട്ടി എന്ന പേരിൽ പുതിയൊരു സംഘടന രൂപീകരിച്ചതായി റിപ്പോർട്ട്.ഡൽഹിയിലെ തെരുവുകൾ ഉപരോധിച്ചുള്ള സമരങ്ങൾ സാധാരണക്കാരായ വ്യാപാരികളെയും ജനങ്ങളെയും രൂക്ഷമായി ബാധിക്കുന്നുണ്ടെന്നും, ഇത്തരം സമരങ്ങൾ മൂലം ഏകദേശം മുവ്വായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായും പാർട്ടി ആരോപിക്കുന്നു.
. ഇലക്ഷൻ കമ്മീഷന്റെ വോട്ടർ പട്ടിക ശുദ്ധീകരണ നടപടികളെ എതിർക്കുന്നവർ മോദി സർക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് തങ്ങൾ രൂപീകരിച്ചതെന്ന് ലാൽ ഹിറ്റ് പാർട്ടി വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ മാത്രം പോരാ എന്നും രാജ്യവിരുദ്ധ ശക്തികളെ നേരിടാൻ ദേശസ്നേഹികൾ നേരിട്ട് തെരുവിലിറങ്ങണമെന്നും പാർട്ടിയുടെ ആദ്യ യോഗത്തിൽ ആഹ്വാനം ചെയ്തു.ഈ പുതിയ മുന്നേറ്റത്തിന് കാനഡ, യുഎഇ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു.

