രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എം എ ബേബി
ഡൽഹി സമരത്തിന് അവധി കൊടുത്ത് വിദേശത്തേക്ക് പോയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.
തിരുവനന്തപുരം:രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ബിജെപി പ്രചരണം ആശയക്കുഴപ്പം ഉണ്ടാക്കാനെന്നും എംഎ ബേബി പ്രതികരിച്ചു. മോദി സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതിനെക്കാള്‍ കൂടുതല്‍ പോയത് വിദേശത്തേക്ക് എന്ന് പറഞ്ഞ എംഎ ബേബി മണിപ്പൂര്‍ കത്തുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദിയെന്നും വിമര്‍ശിച്ചു.

