ഷാഹുൽ ഹമീദ് നടുവണ്ണൂർ വീണ്ടും ലീഗിലേക്ക്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് പോയ അദ്ദേഹം തിരിച്ച് ലീഗിലേക്ക് വരുകയാണെന്ന് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു
നടുവണ്ണൂർ:നടുവണ്ണൂരിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവ് ഷാഹുൽ ഹമീദ് നടുവണ്ണൂർ വീണ്ടും പാർട്ടിയിലേക്ക്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്താണ് ഇദ്ദേഹം രാജിവച്ചത്.ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ അംഗവുമായിരുന്നു.എം.പി അബ്ദുസമദ് സമദാനിയുടെ പി.എ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
. മികച്ച പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും കൂടിയാണ് ഷാഹുൽ ഹമീദ് നടുവണ്ണൂർ.ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാന ത്തിലാണ് അന്ന് രാജി തീരുമാനമെടുത്തത് എന്നും എം.എസ്. എഫ്, യൂത്ത് ലീഗ്, മുസ്ലിം ലീഗ് നേതൃ രംഗത്ത് ഏകദേശം 40 വർഷത്തോളം പ്രവർത്തിച്ച ആളെന്ന നിലയിൽ വീണ്ടും മാതൃസംഘടനയിലേക്ക് തിരിച്ചുവരുന്നത് സന്തോഷകരമാണെന്നും ഷാഹുൽ ഹമീദ് പറഞ്ഞു.ഇന്ന് നടുവണ്ണൂരിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് വീണ്ടും മുസ്ലിം ലീഗിലേക്ക് തിരിച്ചു വരുന്ന കാര്യം അദ്ദേഹം അറിയിച്ചത്.

