headerlogo
politics

വോട്ട് കൊള്ളക്കെതിരെ പേരാമ്പ്രയിൽ യങ് ഡെമോക്രാറ്റ്സ് ജന്ദർ മന്ദർ സക്വയർ സംഘടിപ്പിച്ചു

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ല ഒർഗനൈസിംഗ് കമ്മിറ്റി പേരാമ്പ്രയിൽ യൂത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

 വോട്ട് കൊള്ളക്കെതിരെ പേരാമ്പ്രയിൽ യങ് ഡെമോക്രാറ്റ്സ് ജന്ദർ മന്ദർ സക്വയർ സംഘടിപ്പിച്ചു
avatar image

NDR news

21 Oct 2026 05:33 PM

പേരാമ്പ്ര: വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ തിരഞ്ഞുപിടിച്ച് പുറത്താക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയും ഇതിന് പിന്തുണ നൽകുന്ന ബി.ജെ.പി സർക്കാരിന്റെ നിലപാടിനെതിരെയും യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി പേരാമ്പ്രയിൽ യൂത്ത് പ്രതിഷേധം സംഘടിപ്പിച്ചു.പേരാമ്പ്ര മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച പന്തംകൊളുത്തി പ്രകടനത്തിൽ വിദ്യാർഥികളും യുവജനങ്ങളും പങ്കെടുത്തു. പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റി അംഗം ടി. അബ്ദുൽ നാസർ സംസാരിച്ചു.

.      വോട്ട് കൊള്ളയിലൂടെ ഫാസിസ്റ്റ് സർക്കാർ രാജ്യത്ത് നടപ്പാക്കുന്നത് ഹിറ്റ്ലറുടെ കാലത്ത് ജർമനിയിൽ നടപ്പാക്കിയ അതേ രീതികളാണെന്ന് അദ്ദേഹം ആരോപിച്ചു. യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം സഫീർ പാലോളി, പേരാമ്പ്ര അസംബ്ലി കമ്മിറ്റി പ്രസിഡണ്ട് ഷാജഹാൻ കെ കെ, കുറ്റ്യാടി അസംബ്ലി കമ്മിറ്റി പ്രസിഡന്റ് നബീൽ തിരുവള്ളൂർ എസ്.ഡി.പി.ഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞമ്മദ് പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.

NDR news
21 Oct 2026 05:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents