headerlogo
politics

പ്രിയദർശിനിക്ക് പിന്നാലെ വിദ്യാർത്ഥികൾക്കായി 'വിജ്ഞാന ദർശിനി' പദ്ധതിയുമായി കെഎസ്ആർടിസി

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ പഠന വിനോദ യാത്രകൾ നടത്താനായി കെഎസ്ആർടിസി 'വിജ്ഞാന ദർശിനി' പദ്ധതി ആരംഭിച്ചു

 പ്രിയദർശിനിക്ക് പിന്നാലെ  വിദ്യാർത്ഥികൾക്കായി 'വിജ്ഞാന ദർശിനി' പദ്ധതിയുമായി കെഎസ്ആർടിസി
avatar image

NDR news

22 Oct 2026 02:18 PM

തിരുവനന്തപുരം:സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും അറിവും പകരുന്നതിനായി കെഎസ്ആർടിസി 'വിജ്ഞാന ദർശിനി' എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 

.    സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക അറിവ് നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. 

.     മറ്റ് ജില്ലകളിലും പദ്ധതി ഉടൻ നടപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായ ശാലകളിലേക്കുള്ള പഠനയാത്രകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇതിൽ ഒരുക്കുന്നുണ്ട്. പൊന്മുടി യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഒരു ബസിൽ ഒരേസമയം 36 വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. 

.   പ്രകൃതി, ശാസ്ത്രം, ചരിത്രം എന്നിവയെ അടുത്തറിയാനും പാഠപുസ്തകങ്ങളിലെ അറിവുകൾക്ക് പ്രായോഗിക അനുഭവം നൽകാനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

.     കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ- ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാം.

NDR news
22 Oct 2026 02:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents