ഗുജറാത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ പുരപ്പുറ സോളാർ പദ്ധതി
രണ്ട് കിലോവാട്ട് വരെ സോളാർ സ്ഥാപിക്കുന്നതിന് പാവപ്പെട്ട കുടുംബങ്ങൾ 10 ശതമാനവും പട്ടികജാതി കുടുംബങ്ങൾ അഞ്ച് ശതമാനവും ചിലവ് വഹിച്ചാൽ മതി.
ഗാന്ധിനഗർ: ഗുജറാത്തിൽ സോളാർ പദ്ധതി വ്യാപകമാക്കുന്നതിന് സംസ്ഥാന സർക്കാർ 1000 കോടി രൂപയുടെ പദ്ധതിക്ക് രൂപംനല്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് പുരപ്പുറ സോളാർ സ്ഥാപിക്കാൻ മൊത്തം ചിലവിന്റെ 10 ശതമാനവും പട്ടികജാതി കുടുംബങ്ങൾക്ക് അഞ്ച് ശതമാനവും എടുത്താൽ മതി.
. ഈ പദ്ധതിയിലൂടെ മൂന്ന് ലക്ഷം കുടുംബങ്ങൾക്ക് ഗുണം ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.ഒരു കിലോ വാട്ട് സോളാർ സ്ഥാപിക്കുന്നതിന് സാധാരണ പാവപ്പെട്ട കുടുംബങ്ങൾ 5400 രൂപയും പട്ടികജാതി ,പട്ടിക വർഗ്ഗ കുടുംബങ്ങൾ 2700 രൂപയും അടച്ചാൽ മതി. രണ്ട് കിലോ വാട്ട് സോളാർ സ്ഥാപിക്കുന്നതിന് ഇവർ യഥാക്രമം 10720 രൂപയും 5360 രൂപയും ചിലവഴിച്ചാൽ മതി. കേന്ദ്ര ഗവൺമെന്റ് സബ്സിഡി കഴിച്ച് ബാക്കി തുക സംസ്ഥാന ഗവൺമെന്റ് നൽകുമെന്നാണ് പറയുന്നത് .
. ഈ പദ്ധതി പ്രകാരം ഒരു കിലോ വാട്ട് സ്ഥാപിക്കുന്നതിന് 21600 രൂപയും രണ്ട് കിലോ വാട്ടിന് 44400 രൂപയും സംസ്ഥാന ഗവൺമെന്റ് വഹിക്കേണ്ടതായി വരും.

