headerlogo
politics

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ നാളെ സത്യപ്രതിജ്ഞ ചെയ്യും

തമിഴ്നാട് ഗവർണറായി പോകുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമി ആയിട്ടാണ് സിക്കിം ഗവർണറായിരുന്ന ഓംപ്രകാശ് മാഥുർ കേരളത്തിന്റെ ചുമതലയേല്ക്കുന്നത്

 കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ  നാളെ സത്യപ്രതിജ്ഞ ചെയ്യും
avatar image

NDR news

22 Oct 2026 12:39 PM

തിരുവനന്തപുരം: ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 12 നും 12.30 നും ഇടയിൽ ഓം പ്രകാശ് മാഥുർ കേരളത്തിന്റെ 29 - മത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. തമിഴ്‌നാട് ഗവർണറായി നിയോഗിക്കപ്പെട്ട രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ പിൻഗാമിയായാണ് മാഥുർ കേരളത്തിന്റെ ഗവർണറാകുന്നത്.

.      സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുർ, രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് ജനിച്ചത്. രാജസ്ഥാൻ സർവകലാശാലയിൽനിന്നു ബിരുദം നേടിയ അദ്ദേഹം ആർഎസ്എസ് പ്രചാരകനായാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

NDR news
22 Oct 2026 12:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents