headerlogo
politics

കെഎസ്ആർടിസി ഉദിച്ചുയരുന്ന പൊതുമേഖല സ്ഥാപനം ആണെന്ന് ഗഗാഗത മന്ത്രി സി പി ജോൺ

കാലിക്കറ്റ് സിറ്റി കോപ്പറേറ്റീവ് ബാങ്ക് സ്പോൺസർ ചെയ്ത കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം

 കെഎസ്ആർടിസി ഉദിച്ചുയരുന്ന പൊതുമേഖല സ്ഥാപനം ആണെന്ന് ഗഗാഗത മന്ത്രി സി പി ജോൺ
avatar image

NDR news

23 Oct 2026 09:29 PM

കോഴിക്കോട് :കെ എസ്ആർടിസി മുങ്ങുന്ന കപ്പലല്ലെന്നും ഉദിച്ചുയരുന്ന പൊതുമേഖല സ്ഥാപനമാക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി പി. ജോൺ പറഞ്ഞു.

       കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജത ജൂബിലി സമ്മാനമായി കെ എസ്ആർടിസി ക്ക് നൽകിയ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുഗതാഗത മേഖലയിൽ നിക്ഷേപം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ എതിരല്ല. ട്രേഡ് യൂണിയൻ സംഘടനകളുടെ സാന്നിധ്യം ആവശ്യമാണെന്ന നിലപാടാണ് സർക്കാരിന്റേത്. നിലവിൽ ജനങ്ങൾ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കെ എസ്ആർടിസി ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കൈവച്ചു കഴിഞ്ഞു. ട്രക്ക് സർവീസുകൾ ലീസിന് എടുത്ത് കെഎസ്ആർടി സി യുമായി ബന്ധിപ്പിച്ച് ഓടിക്കാൻ സാധിച്ചാൽ കെ.. എസ്ആർടിസി ലാഭത്തിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ ഭക്തരെ പമ്പ വരെ എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും. കെഎസ് ആർടിസി ക്യാപ്പിറ്റൽ എക്സ്പെൻഡിച്ചർ കുറക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. എംഎൽഎമാർ 105 ഓളം ബസുകൾ കെഎസ്ആർടി സിക്ക് സംഭാവന ചെയ്തു. കെ എസ്ആർടിസി ക്ക് നിരുപാധികം നാല്പതു ലക്ഷം രൂപ ബസ് വാങ്ങാൻ നൽകിയതിലൂടെ കാലിക്കറ്റ്‌ സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പൊതു മേഖലാസ്ഥാപനങ്ങളുടെയും കോപ്പറേറ്റീവ് സൊസൈറ്റികളുടെയും ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചിരിക്കുകയാണ്. ഇത് വഴി പൊതുജനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കാൻ കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സാധിച്ചെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

.     ചടങ്ങിൽ അഡ്വ.കെ. ജയന്ത് എംഎൽഎ. അധ്യക്ഷനായി. കാലിക്കറ്റ് സിറ്റി സർവീസ് സൊസൈറ്റി ചെയർപേഴ്സൺ പ്രീമ മനോജ് കെ എസ്ആർടിസി എംഡി പിഎസ്. പ്രമോജ് ശങ്കറിന് ബസിന്റെ താക്കോൽ കൈമാറി.എംവിആർസിസി ആർഐ ചെയർമാൻ സി എൻ. വിജയകൃഷ്ണൻ എഴുതിയ 'ഇതാ ഇവിടെ വരെ- ഒരു സഹകരണയത്രയുടെ കഥ' എന്ന പുസ്തകം ചടങ്ങിൽ ഗതാഗത മന്ത്രി പ്രകാശനം ചെയ്തു. പുസ്തകം എം. വി. ആർ. കാൻസർ സെന്റർ ഡയറക്ടർ ഷെവലിയാർ സി ഇ. ചാക്കുണ്ണി ഏറ്റു വാങ്ങി. സൊസൈറ്റി ജനറൽ മാനേജർ സാജു ജെയിംസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഡ്വക്കേറ്റ് ഫൈസൽ ബാബു എംഎൽഎ, കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ വി. സജീവ്, ചാലപ്പുറം വാർഡ് കൗൺസിലർ കെ. പി. അനിൽകുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി. റഷീദ്, ടി. കെ.നൗഷാദ്, കെ. കെ. വിനയൻ, കെ. അബ്ദുൽ മജീദ്, സുരേഷ് ചാലിൽപുറായി, എ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

NDR news
23 Oct 2026 09:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents