headerlogo
politics

ഖത്തർ കെഎംസിസിയുടെ പണം നഷ്ടപ്പെട്ട കേസ് അന്വേഷണത്തിന് ലീഗിന്റെ പിന്തുണയുണ്ടാവും

ഈ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകർ ഉൾപ്പെട്ടാൽ മാതൃകാപരമായി നടപടി എടുക്കുമെന്ന് പി എം എ സലാം

 ഖത്തർ കെഎംസിസിയുടെ പണം നഷ്ടപ്പെട്ട കേസ് അന്വേഷണത്തിന് ലീഗിന്റെ പിന്തുണയുണ്ടാവും
avatar image

NDR news

23 Oct 2026 07:28 PM

കോഴിക്കോട്: ഖത്തർ കെഎംസിസിയുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ലീഗിന്റെ എല്ലാ പിന്തുണയും ഉണ്ടാവും അതുപോലെ ലീഗ് പ്രവർത്തകർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. 

.      പാർട്ടിയാണ് പരാതി കൊടുത്തതും പ്രതികളെ അറസ്റ്റ് ചെയ്യിച്ചതും. ഒരു കളവ് നടന്നാലോ കുറ്റകൃത്യം നടന്നാലോ പാർട്ടി അല്ലല്ലോ നടപടി എടുക്കുക. ബന്ധപ്പെട്ട പൊലീസ് വിഭാഗവും ജുഡീഷ്യറിയും ഒക്കെയല്ലേ. അത് നടക്കുന്നുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. അതിൽ ഏതെങ്കിലും കെഎംസിസിക്കാർ പങ്കാളിയാണെങ്കിൽ അവനെ പാർട്ടിയിൽനിന്ന് ഒഴിവാക്കൽ മാത്രമല്ല, മാതൃകാപരമായ ശിക്ഷ കൂടി കൊടുക്കുവാൻ മുസ്‍ലിം ലീഗ് മുന്നിൽ ഉണ്ടാകും’ -അദ്ദേഹം പറഞ്ഞു.

.      കഴിഞ്ഞ ദിവസം അറസ്റ്റിലായ ബി.ജെ.പി പ്രാദേശിക നേതാവ് ബാലകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരെ കൂടി പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും ഖത്തറിലും വ്യവസായ സ്ഥാപനങ്ങളുള്ള കെ.എം.സി.സിയില്‍ വന്‍ സ്വാധീനമുള്ള വ്യവസായിയുടെ പങ്കും അന്വേഷിക്കും. പ്രതികളിലൊരാളായ ബോംബെ ഷാജിയു​ടെ ഫോണ്‍ റെക്കോര്‍ഡില്‍ പരാമര്‍ശിക്കുന്ന ഖമറു പയ്യോളി, ഹസൈനാര്‍ എന്നിവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തും.

NDR news
23 Oct 2026 07:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents