headerlogo
politics

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ടെൻഡറില്ലാതെ കാർട്ടൻ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നല്കിയിതിലുള്ള പരാതിയിലാണ് അന്വേഷണം

 മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം
avatar image

NDR news

23 Oct 2026 04:16 PM

കണ്ണൂര്‍: സിപിഎം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടിലാണ് അന്വേഷണം. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി എന്ന പരാതിയിലാണ് അന്വേഷണം

.      കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും വിജിലൻസ് അന്വേഷിക്കും. കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം. 17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അനുമതി നൽകിയിരുന്നില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടത്തും.

NDR news
23 Oct 2026 04:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents