headerlogo
politics

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല.

ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ കേന്ദ്രസർക്കാർ കർശനമാക്കുന്നു. ലേണേഴ്സ് പരീക്ഷ ജയിക്കാൻ 70 ശതമാനം മാർക്ക് നിർബന്ധമാക്കുന്നു

 ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല.
avatar image

NDR news

24 Oct 2026 04:38 PM

ന്യൂഡൽഹി: ലേണേഴ്സ് പരീക്ഷ ജയിക്കാൻവേണ്ട മാർക്ക് 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തുന്നതടക്കം ഡ്രൈവിങ് ലൈസൻസിനുള്ള ചട്ടങ്ങളിൽ സമഗ്രമാറ്റങ്ങൾ നിർദേശിച്ച് മോട്ടർവാഹന ചട്ടഭേദഗതിയുടെ കരടു പുറത്തിറക്കി. അപേക്ഷ നൽകി 15 ദിവസത്തിനകം റോഡ് സുരക്ഷ സംബന്ധിച്ച ക്ലാസിൽ പങ്കെടുക്കണം.

.     അപേക്ഷകരുടെ ആരോഗ്യവിവരങ്ങളും അപേക്ഷയുടെ ഭാഗമാക്കും. അപസ്മാരമുണ്ടോ, അതിനുള്ള മരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ചോദിക്കും. അതെ എന്നാണ് ഉത്തരമെങ്കിൽ ലൈസൻസ് ലഭിക്കില്ല. കാഴ്ചക്കുറവ്, രാത്രിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കേൾവിക്കുറവ്, കൈകാലുകളുടെ പ്രവർത്തനപരിമിതി തുടങ്ങിയവയും വെളിപ്പെടുത്തണം. മരുന്നുകളോട് അലർജിയുണ്ടോ, ശരീരത്തിൽ ഇംപ്ലാന്റുകളുണ്ടോ, മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നീ വിവരങ്ങളും തേടും. ഇതിൽ ചില വിവരങ്ങൾ റോഡപകടം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട‌ിവന്നാലേ ഉപയോഗിക്കാവൂ എന്നും കരടിലുണ്ട്. രക്തഗ്രൂപ്പ്, അവയവദാന സന്നദ്ധത, അടിയന്തരമായി ബന്ധപ്പെടേണ്ട വ്യക്തിയുടെ പേര്, ഫോൺ നമ്പർ എന്നിവയും ലൈസൻസിൽ ഉൾപ്പെടുത്താൻ നിർദേശമുണ്ട്. സ്മാർട് കാർഡിനു പകരം പിവിസി / ലാമിനേറ്റഡ് കാർഡിലേക്കു ലൈസൻസ് മാറും. ക്യുആർ കോഡിലൂടെ വിവരങ്ങൾ പരിശോധിക്കാം.

.      പേര്, വിലാസം, മറ്റു വിവരങ്ങൾ എന്നിവ തിരുത്താനുള്ള നടപടികൾ ലളിതമാക്കും. വിലാസം മാറ്റാനുള്ള അപേക്ഷ 30 ദിവസത്തിനകം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ലെങ്കിൽ അംഗീകരിച്ചതായി കണക്കാക്കും. മറ്റു വിവരങ്ങളിലെ മാറ്റത്തിനുള്ള അപേക്ഷയിൽ 15 ദിവസത്തിനകം തീരുമാനമെടുക്കണം. നിരസിച്ചാൽ കാരണം വ്യക്തമാക്കുകയും വേണം. വിവരങ്ങൾ തിരുത്തൽ, വിലാസമാറ്റം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം പുതുക്കൽ തുടങ്ങിയവയ്ക്ക് ഫീസ് ഒഴിവാക്കാനും ശുപാർശയുണ്ട്.

.     വിലാസം തെളിയിക്കുന്നതിന് ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഇ റേഷൻ കാർഡ്, സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖകൾ, പെൻഷൻ രേഖകൾ എന്നിവയിലേതെങ്കിലും മതിയാകും. 3 മാസംവരെ പഴക്കമുള്ള വൈദ്യുതി ബില്ലും ഗാർഹിക പാചകവാതക ബില്ലും സ്വീകരിക്കും.

 

കരടുചട്ടങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും comments-morth@gov.in എന്ന ഇമെയിലിലൂടെയോ നേരിട്ടോ 30 ദിവസത്തിനകം ഗതാഗത മന്ത്രാലയത്തെ അറിയിക്കാം.

NDR news
24 Oct 2026 04:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents