headerlogo
politics

ഭക്ഷണം ഏതെന്നത് വ്യക്തിസ്വാതന്ത്ര്യം ആണെന്ന് മന്ത്രി രമേശ് ചെന്നിത്തല

ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന ഗവർണറുടെ നിർദേശത്തെ പറ്റി പ്രതികരിച്ച മന്ത്രി ‘ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണെന്നും അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും പറഞ്ഞു

 ഭക്ഷണം ഏതെന്നത് വ്യക്തിസ്വാതന്ത്ര്യം ആണെന്ന് മന്ത്രി രമേശ് ചെന്നിത്തല
avatar image

NDR news

24 Oct 2026 07:55 AM

തിരുവനന്തപുരം: ലോകഭവനിൽ ഇനിമുതൽ മാംസമോ മത്സ്യമോ പാചകം ചെയ്യാൻ പാടില്ല എന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടേയും വ്യക്തി സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെനന്നായിരുന്നു വിഷയത്തിൽ രമേശ് ചെന്നിത്തല പ്രതികരിച്ചത്. 

.      പിപി ദിവ്യക്കെതിരായ വിജിലൻസ് കേസിന്‍റെ ഫയൽ മുഴുവൻ പരിശോധിച്ചെന്നും അന്വേഷണത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ട തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് 17A പ്രകാരമുള്ള അനുമതി കൊടുത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തട്ടെ. തീരുമാനം തെറ്റാകില്ല എന്ന ഉറച്ച ബോധ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

.      വിവരാവകാശത്തിൽ നിന്നും വിജിലൻസിന്‍റെ ടി സെക്ഷനെ ഒഴിവാൽകിയ സർക്കാർ നടപടിയെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. അതീവ രഹസ്യ സ്വഭാവമുള്ള അന്വേഷണമാണ് വിജിലൻസ് അന്വേഷണം. മുൻപ് പണ്ട് ഈ സെക്ഷൻ ആര്‍ടിഐ പരിധിയിൽ ഇല്ലായിരുന്നു. എൽഡിഎഫ് സർക്കാരാണ് ഇതിന് അനുമതി നൽകിയത്. അന്വേഷണത്തിനും പ്രവർത്തനത്തിനും രഹസ്യാത്മകത വേണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സംസ്ഥാനത്തെ സ്പാകൾ കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകള്‍ക്കെതിരെ കർശന നടപടി എടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു

NDR news
24 Oct 2026 07:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents