ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റു
തമിഴ്നാട് ഗവർണറായി ചുമതല ഏൽക്കുന്ന രാജേന്ദ്ര വിശ്വനാഥ് അലേർക്കറിന് പിൻഗാമിയായിട്ടാണ് ഓം പ്രകാശ് മാഥൂർ ചുമതലയേറ്റത്
തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ഓംപ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ലോക് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
. മുൻപ് സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറിനെ, തമിഴ്‌നാട് ഗവർണറായി നിയമിക്കപ്പെട്ട രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് പകരമാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക് നിയമിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.കേരളത്തിന്റെ ഗവർണർ എന്ന നിലയിലുള്ള പുതിയ യാത്രയിൽ അതീവ സന്തോഷമുണ്ടെന്നും, കേരളം 'ദൈവത്തിന്റെ സ്വന്തം നാട്' ആണെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു.

