ജനാധിപത്യം സംരക്ഷിക്കാനുള്ള അന്തിമപോരാട്ടത്തിനൊരുങ്ങുക: എം കെ രാഘവൻ
ജനവഞ്ചകരായ മോദി സർക്കാരിൻ്റെ പിണിയാളായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കും വരെ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടാലിട : ദേശീയപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ധീരദേശാഭിമാനികൾ പൊരുതി നേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും വിദ്വേഷവിഭജന രാഷ്ട്രീയത്തിൻ്റെ വക്താക്കളായ സംഘ് പരിവാറിന് അടിയറ വെക്കാൻ രാജ്യസ്നേഹികൾ അനുവദിക്കില്ലെന്ന് എം കെ രാഘവൻ എം.പി പറഞ്ഞു.
. ജനവഞ്ചകരായ മോദി സർക്കാരിൻ്റെ പിണിയാളായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കും വരെ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ തുടരുമെന്നും നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു.
. ബി ജെ പി ഒട്ടും ശക്തമല്ലാത്ത കേരളത്തിലും, തമിഴ്നാട്ടിലും എസ്.ഐ. ആർ പ്രശ്നമില്ലേയെന്ന് ചോദിച്ചു സ്വയം പരിഹാസ്യരാകുന്ന അമിത് ഷാക്കും കൂട്ടർക്കും പിന്തുണ നല്കുന്ന രീതിയിലുള്ള സി പി എമ്മിൻ്റെ ചില മൂന്നാം നിര നേതാക്കളുടെ വികലവാദങ്ങൾ അപഹാസ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി ടി സൂരജ് എം എൽ എ അഭിപ്രായപ്പെട്ടു.
. വോട്ട് ചോരിക്കെതിരായും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ടും കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നവംബർ ഏഴിന് കോഴിക്കോട്ട് നടക്കുന്ന ദേശ് ബഛാവോ റാലിയിൽ ബ്ലോക്കിൽ നിന്ന് രണ്ടായിരം പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ രാജീവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ
. ഡിസിസി ഭാരവാഹികളായ കെ കെ വിനോദ്, എടാടത്ത് രാഘവൻ, എം ഋഷികേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സിനി സിജോ, ഇ സുജാതടീച്ചർ, പി മുരളീധരൻനമ്പൂതിരി, പി പി ശ്രീധരൻ, ഐപ്പ് വടക്കേത്തടം, സി എച്ച് സുരേന്ദ്രൻ,വൈശാഖ്കണ്ണോറ, പി ഉണ്ണി നായർ തുടങ്ങിയവർ പ്രസംഗിച്ചു.
. ടി കെ ചന്ദ്രൻ, എ പി ഷാജി,വിനയൻ പി എൻ, ഷാജു കാരക്കട , രാഘവൻ കൊരോങ്ങിൽ, സി കെ ബാലൻ, സികുഞ്ഞികൃഷ്ണൻ നായർ പരിപാടികൾക്ക് നേതൃത്വം നല്കി.

