ഭിന്നശേഷിക്കാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
ഭിന്നശേഷിക്കാർക്കായി പ്രത്യേക വകുപ്പും ഈ കുട്ടികൾ പഠിക്കുന്ന പ്രധാന സ്കൂളുകൾക്ക് എയ്ഡഡ് പദവിയും നൽകുമെന്ന് മുഖ്യമന്ത്രി വിഡി . സതീശൻ പ്രഖ്യാപിച്ചു
അങ്കമാലി: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സുപ്രധാന തീരുമാനങ്ങളുമായി സംസ്ഥാന സർക്കാർ. ഭിന്നശേഷിക്കാർക്കായി കേരളത്തിൽ പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും, ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന പ്രധാന സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. അങ്കമാലി സി.എം.ഐ വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ നടന്ന 'സ്പർശം സാന്ത്വന പദ്ധതി'യുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
. ഭിന്നശേഷിക്കാരുടെ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും ക്ഷേമ പദ്ധതികൾ ഉറപ്പാക്കുന്നതിനുമായി പ്രത്യേക വകുപ്പ് ഉടൻ രൂപീകരിക്കുനത്.ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ പ്രധാന സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്നത് വഴി കൂടുതൽ പിന്തുണയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും.
. ഈ നിർണ്ണായക പദ്ധതികളെല്ലാം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർണ്ണമായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

