headerlogo
politics

ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ ആരംഭിക്കും

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 26 മുതൽ ആരംഭിക്കുന്നതിനായി 1081 കോടി രൂപ സർക്കാർ അനുവദിച്ചു.

 ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ ആരംഭിക്കും
avatar image

NDR news

25 Oct 2026 11:13 AM

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 1,081 കോടി രൂപ അനുവദിച്ചു.

.      ആകെ അനുവദിച്ച തുകയിൽ 961.64 കോടി രൂപ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾക്കായാണ് നീക്കിവച്ചിരിക്കുന്നത്. ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 119.47 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

.    സംസ്ഥാനത്തെ 58 ലക്ഷത്തിലധികം വരുന്ന ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ ലിസ്റ്റിലുള്ള 52,09,617 പേരും 16 ക്ഷേമനിധി ബോർഡുകളിലെ 6,05,415 പേരും ഇതിൽ ഉൾപ്പെടുന്നു

NDR news
25 Oct 2026 11:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents