headerlogo
politics

പി എസ് സി ക്കെതിരെ മുൻ ഗവർണറുടെ നടപടിയെ പിൻ താങ്ങി പി എസ് ശ്രീധരൻ പിള്ള.

പി എസ് സി അംഗങ്ങളെ നീക്കം ചെയ്യണമെന്ന് മുൻ കേരള ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തത് ശരിയാണെന്ന് മുൻ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള

 പി എസ് സി ക്കെതിരെ മുൻ ഗവർണറുടെ നടപടിയെ പിൻ താങ്ങി പി എസ് ശ്രീധരൻ പിള്ള.
avatar image

NDR news

26 Oct 2026 07:06 AM

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളെ പുറത്താക്കാനുള്ള ഗവർണറുടെ ശുപാർശ ഉചിതമായ നടപടിയാണെന്ന് മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പ്രസ്താവിച്ചു. വിവിധ അന്വേഷണ ഏജൻസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും കൃത്യമായ നിയമോപദേശം തേടിയുമാണ് ഗവർണർ ഇത്തരമൊരു ശുപാർശ നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു പി.എസ്.സി യഥാർത്ഥത്തിൽ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.      മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നവർക്ക് ഗവർണറുടെ ഭരണഘടനാപരമായ ഈ നടപടിയെ വിമർശിക്കാൻ യാതൊരു അവകാശവു മില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കേരള ഗവർണറായിരുന്ന രാജേന്ദ്ര ആർലേക്കറാണ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്. സ്ഥാനമൊഴിയുന്നതിന്  ഒരാഴ്ച മുൻപായിരുന്നു ഗവർണറുടെ ഭാഗത്തുനിന്നുള്ള ഈ സുപ്രധാന നീക്കം.സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഗവർണർ ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

NDR news
26 Oct 2026 07:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents