പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാന സർക്കാർ ജീവനക്കാരുടെപെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിൽ രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പറഞ്ഞത്.
. സര്‍ക്കാര്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ശുപാര്‍ശ ചെയ്തിട്ടില്ല. വിവിധ വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം താരതമ്യം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക അവസ്ഥ പരിഗണിച്ചാണ് തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

