headerlogo
politics

ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് "ഹൃദയരാഗം"പദ്ധതി തുടങ്ങിയതായി മന്ത്രി കെ മുരളീധരൻ.

ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി രോഗങ്ങൾ കണ്ടുപിടിക്കുന്ന തിനുള്ള പരിശോധനകൾ നടത്തുന്ന "ഹൃദയരാഗം" പദ്ധതി മൂന്ന് നിയോജക മണ്ഡലങ്ങളിൽ തുടങ്ങി.

 ആരോഗ്യ വകുപ്പ് സംസ്ഥാനത്ത്
avatar image

NDR news

27 Oct 2026 09:32 PM

തിരുവനന്തപുരം: രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ പാലിയേറ്റീവ് പരിചരണം നൽകാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സത്യൻ സ്‌മാരക ഹാളിൽ ലോക പാലിയേറ്റീവ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്.

.   പദ്ധതി വിജയകരമായാൽ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. പാലിയേറ്റീവ് പരിചരണത്തെ പദ്ധതിയുമായി ബന്ധിപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവൻ രോഗികളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

NDR news
27 Oct 2026 09:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents