headerlogo
politics

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ

നികുതി നിരക്കുകള്‍ കൂട്ടാതെ സർക്കാറിന്‍റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു

 സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ
avatar image

NDR news

28 Oct 2026 08:42 PM

തിരുവനന്തപുരം:നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുൻ വർഷത്തെ അപേക്ഷിച്ച്‌ സമാന കാലയളവില്‍ മൂലധന ചെലവിലും തനത് വരുമാനത്തിലും വലിയ വളർച്ചയുണ്ടായി. സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തില്‍ 6,486 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച്‌ പതിനാറര ശതമാനത്തിലധികം വളർച്ചയാണ് കാണിക്കുന്നത്. നോണ്‍-ടാക്സ് വരുമാനത്തില്‍ 21.12 ശതമാനത്തിന്‍റെ വർധനയാണുണ്ടായി. ജി.എസ്.ടി ചരിത്രത്തിലെ ഉയർന്ന വരുമാനവും കൈവരിക്കാൻ സാധിച്ചു. ഒക്ടോബർ 27 വരെ 28 ശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ മൂലധന നിക്ഷേപത്തില്‍ 57 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

.      ഓണക്കാലത്ത് വിപണിയിലേക്ക് ആവശ്യമായ പണം എത്തിക്കാൻ സാധിച്ചത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകിയെന്നും ഈ നേട്ടങ്ങളില്‍ മാത്രം തൃപ്തരല്ലെന്നും വലിയ ലക്ഷ്യങ്ങളാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ വരുമാനം വർധിച്ചുവെന്ന് കരുതി നിർത്തില്ല, ഖജനാവ് നിറക്കുകയാണ് ലക്ഷ്യം. നിക്ഷേപം വരും. ഇപ്പോള്‍ താൻ ദാരിദ്ര്യം പറയാറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പൊലീസിന്‍റെ ഭാഗത്ത്നിന്ന് വീഴ്ചയുമുണ്ടായില്ല. ചേരാനല്ലൂരില്‍ പൊലീസിന് വീഴ്ച സംഭവിച്ചു. അതിനാലാണ് വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോള്‍ ബാഗുമെടുത്ത് വീട്ടിലേക്ക് പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NDR news
28 Oct 2026 08:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents