headerlogo
politics

കർണാടക എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി

തിരഞ്ഞെടുപ്പ് നടന്ന 4 സീറ്റിലും എൻഡിഎ സംഖ്യം നേടി. കോൺഗ്രസിന് സിറ്റിംഗ് സീറ്റ് നഷ്ടമായി

 കർണാടക എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി
avatar image

NDR news

30 Oct 2026 09:59 AM

ബെംഗളൂരു: കർണാടക എം.എൽ.സി. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് വൻ തിരിച്ചടി. തിരഞ്ഞെടുപ്പുനടന്ന നാലുസീറ്റുകളിലും എൻ.ഡി.എ. സഖ്യം വിജയിച്ചു. മൂന്ന് സീറ്റുകളിൽ ബിജെപിയും ഒരിടത്ത് ജെഡിഎസും ആണ് വിജയിച്ചത്. കോൺഗ്രസിന് സിറ്റിങ് സീറ്റടക്കം നഷ്ടമായി.

.    ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിൽ അഞ്ചുതവണ എം.എൽ.സി.യായ പാർട്ടിയുടെ പ്രമുഖ നേതാവ് പുട്ടണ്ണയെ 908 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ജെ.ഡി.എസിലെ എ.പി. രംഗനാഥ് വിജയിച്ചു.

.      വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ ബി.ജെ.പി.യുടെ എസ്.വി. ശങ്കന്നൂർ വിജയിച്ചു. കോൺഗ്രസിലെ മോഹൻ ലിംബികായിയെ 4277 വോട്ടിനാണ് പരാജയപ്പെടുത്തിയത്. നോർത്ത്-ഈസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തിൽ ബി.ജെ.പി.യുടെ ശശിൽ ജി. നമോഷി വിജയിച്ചു.കോൺഗ്രസ് സ്ഥാനാർഥി ശരണപ്പ മറ്റൂറിനെയാണ് പരാജയപ്പെടുത്തിയത്. സൗത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ ബി.ജെ.പി.യിലെ കെ.എം. സുരേഷ് മുന്നിട്ടുനിൽക്കുകയാണ്. കോൺഗ്രസിലെ ശശി ഹുലികുണ്ടേമഠാണ് എതിർ സ്ഥാനാർഥി.

NDR news
30 Oct 2026 09:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents