headerlogo
politics

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ചു

ഭരണ-പ്രതിപക്ഷ തർക്കമില്ലാതെ ഏകകണ്ഠമായി മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും മറ്റാനുല്യങ്ങളും വർദ്ധിപ്പിക്കുന്ന ബിൽ നിയമസഭ പാസാക്കി

 മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ചു
avatar image

NDR news

30 Oct 2026 08:40 AM

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭയിൽ ഐകകണ്ഠ്യേന പാസാക്കി. മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. ബില്ലിന്മേൽ ഭരണപക്ഷത്തുനിന്നോ പ്രതിപക്ഷത്തുനിന്നോ എതിർപ്പുകളൊന്നും ഉയർന്നില്ല. ബിൽ പാസാക്കിയതിനു പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

.      എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽനിന്ന് 98,000 രൂപയായാണ് ഉയർത്തിയത്. മന്ത്രിമാരുടെ പ്രതിമാസ ആനുകൂല്യങ്ങൾ 1.08 ലക്ഷം രൂപയിൽനിന്ന് 1.33 ലക്ഷം രൂപയാക്കും. മണ്ഡല അലവൻസ്, യാത്രാബത്ത, ഇന്ധന കൂപ്പൺ എന്നിവയിലും വർധനയുണ്ട്. എംഎൽഎമാർക്ക് അനുവദിക്കുന്ന പലിശരഹിത വാഹനവായ്പയുടെയും ഭവനവായ്പയുടെയും പരിധിയും ഉയർത്തിയിട്ടുണ്ട് വാഹനവായ്പയുടെ പരിധി 10 ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായും ഭവനവായ്പ 20 ലക്ഷം രൂപയിൽനിന്ന് 25 ലക്ഷം രൂപയായും വർധിപ്പിച്ചു. എംഎൽഎമാർക്കുള്ള പ്രതിവർഷ ഇന്ധന കൂപ്പൺ നാല് ലക്ഷം രൂപയിൽനിന്ന് അഞ്ച് ലക്ഷം രൂപയാക്കും.

.        മുൻ എംഎൽഎമാർക്കും ആനുകൂല്യ വർധനയുടെ പ്രയോജനം ലഭിക്കും. ഇവരുടെ പരമാവധി പ്രതിമാസ പെൻഷൻ 50,000 രൂപയിൽനിന്ന് 60,000 രൂപയായി ഉയർത്തി. പ്രതിവർഷ ഇന്ധന കൂപ്പൺ ഒരു ലക്ഷം രൂപയിൽനിന്ന് ഒന്നര ലക്ഷം രൂപയായും വർധിപ്പിച്ചിട്ടുണ്ട്

NDR news
30 Oct 2026 08:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents