headerlogo
politics

യൂത്ത് കോണ്‍ഗ്രസ് ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര നാളെ ബാലുശ്ശേരിയിൽ

കോഴിക്കോട് ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക യുവജനക്ഷേമ മന്ത്രി ഒ ജെ ജനീഷ് നയിക്കുന്ന ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര പദയാത്ര എം കെ രാഘവൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും

 യൂത്ത് കോണ്‍ഗ്രസ് ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര നാളെ ബാലുശ്ശേരിയിൽ
avatar image

NDR news

30 Oct 2026 07:17 PM

ബാലുശ്ശേരി:ഭരണഘടനയാണ് കാവല്‍, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു എന്ന മുദ്രാവാക്യത്തോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡൻ്റുംകായിക, യുവജന ക്ഷേമ മന്ത്രിയുമായ ഒ.ജെ ജനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര നാളെ (ഒക്ടോബര്‍ 31 - ശനി) ബാലുശ്ശേരിയില്‍ നടക്കും. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന പദയാത്ര വൈകിട്ട് 3 ന് വട്ടോളി ബസാറില്‍ നിന്നും ആരംഭിക്കും. എം.കെ.രാഘവന്‍ എംപി ഫ്ലാഗ് ഓഫ് ചെയ്യും. 

.   പദയാത്ര ബാലുശ്ശേരി ടൗണില്‍എസ്ബിഐക്ക് മുന്‍വശമുള്ള ഗ്രൗണ്ടില്‍ സമാപിക്കും. പദയാത്രയുടെ സമാപന പൊതു സമ്മേളം കൃഷി മന്ത്രി അഡ്വ. ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എംപി മുഖ്യ പ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍,

.    കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത് എംഎല്‍എ, വിദ്യാബാലകൃഷ്ണന്‍ എംഎല്‍എ, പി.എം.നിയാസ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എന്‍.സുബ്രഹ്‌മണ്യന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി മാരായകെ.എം.അഭിജിത്ത് എംഎല്‍എ, അബിന്‍ വര്‍ക്കി എംഎല്‍എ, കെഎസ് യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

.    യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍,സംസ്ഥാനസെക്രട്ടറി വൈശാഖ് കണ്ണോറ,നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം, ജില്ലാ സെക്രട്ടറി, കെ.എം.രബിന്‍ലാല്‍, രോഹിക്ക് പുല്ലങ്കോട് എന്നാവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

NDR news
30 Oct 2026 07:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents