കേന്ദ്രസര്‍ക്കാറിനെതിരെ ജനവികാരം ഇളക്കി വിടാനുള്ള പ്രതിപക്ഷശ്രമം വ്യാമോഹമാണെന്ന് ഗിരീഷ് തേവള്ളി
ബിജെപി കർഷക മോർച്ച കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിക്കുനിയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
നരിക്കുനി : രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് നരേന്ദ്രമോദി സര്‍ക്കാറിനെതിരെജന ജനവികാരം ഇളക്കി വിടാനുള്ള പ്രതിപക്ഷശ്രമം വെറും വ്യാമോഹമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഗിരീഷ് തേവള്ളി പറഞ്ഞു.പി എം കിസാന്‍ സമ്മാന്‍ നിധിയും തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനങ്ങളും
. അട്ടിമറിക്കുന്ന കേരളസര്‍ക്കാര്‍ നടപടിതിരുത്തുക ,തൊഴിലുറപ്പു തൊഴിലാളികളെവഞ്ചിക്കുന്ന കേരള സര്‍ക്കാര്‍ നടപടിഅവസാനിപ്പിക്കുക,കടക്കെണിയിലായ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി കര്‍ഷകമോര്‍ച്ച കൊടുവള്ളി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍നരിക്കുനിയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട്ബാലന്‍ കൈതോട അധ്യക്ഷനായി .കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് രാജേഷ് കായണ്ണ മുഖ്യ പ്രസംഗം നടത്തി .സംസ്ഥാന സെക്രടറി വാസുദേവന്‍ നമ്പൂതിരി,ബിജെപി , കര്‍ഷക മോര്‍ച്ച നേതാക്കളായമനോജ് നടുക്കണ്ടി ,രാജേഷ് പി സി , പി എംസുരേഷ് ,രവി വലിയേലത്ത് , കെ സുരേഷ് , ഷൈമ പാച്ചുകുട്ടി പ്രസംഗിച്ചു

