എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എം. ലിജുവിന് കടുത്ത അതൃപ്തി
സർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ഉദ്യോഗസ്ഥ തലത്തിൽ ലൈസൻസ് അനുവദിച്ചതിൽ വകുപ്പ് മന്ത്രി എം ലിജു റിപ്പോർട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരിന്റെയോ വകുപ്പുമന്ത്രിയുടെയോ അറിവോ അനുമതിയോ ഇല്ലാതെ ബാർ ലൈസൻസുകൾ അനുവദിച്ച സംഭവത്തിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു. സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥ തലത്തിൽ ലൈസൻസുകൾ അനുവദിച്ചത് ഭരണതലത്തിൽ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒന്നും ഉൾപ്പെടെ മൂന്ന് ബാറുകൾക്കാണ് ഡെപ്യൂട്ടി കമ്മീഷണർ തലത്തിൽ സർക്കാർ അറിയാതെ അടിയന്തരമായി ലൈസൻസ് അനുവദിച്ചത്.
. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതിയ മദ്യനയം പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ പുതിയ ലൈസൻസുകൾ നൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ നയപരമായ തീരുമാനം. ഇത് പൂർണ്ണമായും മറികടന്നാണ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ഉത്തരവിറക്കിയത്.മുൻപ് ബിയർ-വൈൻ പാർലറുകൾ നടത്തിയിരുന്നവർക്ക് വിദേശമദ്യം വിൽക്കാനുള്ള അനുമതി നിയമപരമായ ചട്ടങ്ങൾ പാലിച്ചു മാത്രമാണ് നൽകിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
. സംഭവം അതീവ ഗൗരവമായി കണ്ട മന്ത്രി എം. ലിജു, എക്സൈസ് കമ്മീഷണറോട് അടിയന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

