മന്ത്രി ഒ ജെ ജനീഷ് നയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര ഇന്ന് ബാലുശ്ശേരിയിൽ
കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ജൻ ഇന്ത്യ പദയാത്ര ഇന്ന് മൂന്ന് മണിക്ക് ബാലുശ്ശേരി വട്ടോളി ബസാറിൽ എം കെ രാഘവൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും
ബാലുശ്ശേരി: ഭരണഘടനയാണ് കാവല്‍, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു എന്ന മുദ്രാവാക്യത്തോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കായിക, യുവജന ക്ഷേമ മന്ത്രിയുമായ ഒ.ജെ ജനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര ഇന്ന് ഉച്ചക്കു ശേഷം ബാലുശ്ശേരിയില്‍ നടക്കുന്നതാണ്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന പദയാത്ര വൈകിട്ട് 3 ന് വട്ടോളി ബസാറില്‍ നിന്നും ആരംഭിക്കും. എം.കെ.രാഘവന്‍ എംപി ഫ്ലാഗ് ഓഫ് ചെയ്യും.
പദയാത്ര ബാലുശ്ശേരി ടൗണില്‍ എസ്ബിഐക്ക് മുന്‍വശമുള്ള ഗ്രൗണ്ടില്‍ സമാപിക്കും. പദയാത്രയുടെ സമാപന പൊതു സമ്മേളം കൃഷി മന്ത്രി അഡ്വ. ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എംപി മുഖ്യ പ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ,കെപിസിസി ജന. സെക്രട്ടറിമാരായ കെ.ജയന്ത് എംഎല്‍എ, വിദ്യാബാലകൃഷ്ണന്‍ എംഎല്‍എ, പി.എം.നിയാസ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എന്‍.സുബ്രഹ്‌മണ്യന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി മാരായ കെ.എം.അഭിജിത്ത് എംഎല്‍എ, അബിന്‍ വര്‍ക്കി എംഎല്‍എ, കെഎസ് യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍, സംസ്ഥാനസെക്രട്ടറി വൈശാഖ് കണ്ണോറ, നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം, ജില്ലാ സെക്രട്ടറി, കെ.എം.രബിന്‍ലാല്‍, രോഹിക്ക് പുല്ലങ്കോട് എന്നിവർ നേതൃത്വം നല്കും

