headerlogo
politics

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആശ്വാസവുമായി സർക്കാർ

ദുരന്തബാധിത കുടുംബങ്ങൾക്ക് നൽകിയിരുന്ന വീട്ടുവാടക ഈ വർഷം നവംബർ വരെ നീട്ടി നൽകാൻ സർക്കാർ ഉത്തരവിറക്കി

 മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആശ്വാസവുമായി സർക്കാർ
avatar image

NDR news

01 Nov 2026 06:24 PM

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന വീട്ടുവാടക 2026 നവംബര്‍ മാസം വരെ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഒക്ടോബര്‍ മാസത്തെ വാടക വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 16 ലക്ഷം രൂപ വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

.    ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ വീട് ലഭിക്കാത്തവരും, പുനരധിവാസത്തിനായി 15 ലക്ഷം രൂപയുടെ സഹായം ഇതുവരെ ലഭിക്കാത്തവരുമായ എല്ലാ കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഫേസ് 2എ, ഫേസ് 2ബി, അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് പുറമെ യാത്രാ സൗകര്യങ്ങളും റോഡ് സൗകര്യങ്ങളും പുനഃസ്ഥാപിക്ക പ്പെടാത്ത കുടുംബങ്ങള്‍ക്കും ഈ വാടക സഹായം ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

.    റോഡ് സൗകര്യം പുനഃസ്ഥാപിക്കപ്പെട്ടവരുടെയും അല്ലാത്തവരുടെയും കൃത്യമായ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അന്തിമ പട്ടിക എത്രയും പെട്ടെന്ന് തയ്യാറാക്കി സര്‍ക്കാരിന് ലഭ്യമാക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

.    ടൗണ്‍ഷിപ്പ് നിര്‍മ്മാണവും മറ്റ് പുനരധിവാസ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണതോതിലേക്ക് എത്തുന്നതുവരെ ദുരന്തബാധിതര്‍ക്ക് താങ്ങായിരിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ നടപടികള്‍ സ്വീകരിച്ചിരി ക്കുന്നത്. ദുരന്തബാധിതരായ വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കും സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 7.19 കോടി രൂപയാണ് അനുവദിച്ചത്. നാശനഷ്ടം സംഭവിച്ച കെട്ടിട നമ്പറുകളുള്ള വാണിജ്യ കെട്ടിടങ്ങളുടെ ഉടമകള്‍ക്കും ലൈസന്‍സുള്ള വ്യാപാര സംരംഭകര്‍ക്കും നഷ്ടപരിഹാരം ലഭിക്കും.

NDR news
01 Nov 2026 06:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents