headerlogo
politics

പഞ്ചായത്ത് പദ്ധതി ആനുകൂല്യങ്ങൾക്ക് ഇനി വോട്ടർ ഐഡിയും നിർബന്ധം

സർക്കാർ പദ്ധതികളിൽ ഗുണഭോക്താക്കളുടെ തട്ടിപ്പുകളും ഇരട്ടിപ്പുകളും ഒഴിവാക്കാനാണ് പുതിയ നീക്കം

 പഞ്ചായത്ത് പദ്ധതി ആനുകൂല്യങ്ങൾക്ക് ഇനി വോട്ടർ ഐഡിയും നിർബന്ധം
avatar image

NDR news

01 Nov 2026 09:36 AM

​തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള സർക്കാർ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും വിഹിതം ലഭ്യമാകുന്നതിന് ഇനി ആധാർ കാർഡ് മാത്രം പോരെന്നും, അതോടൊപ്പം വോട്ടർ ഐഡി (Voter ID) കൂടി നിർബന്ധമാക്കിക്കൊണ്ടും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. സർക്കാരിന്റെ ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

​.    പഞ്ചായത്ത് പദ്ധതി ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുമ്പോൾ വോട്ടർ ഐഡിയും വോട്ടർ പട്ടികയിലെ വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾക്കാണ് തുടക്കമായിരിക്കുന്നത്.സർക്കാരിന്റെ ഫിനാൻസ് കമ്മീഷൻ പദ്ധതികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സുതാര്യതയും കൃത്യതയും വരുത്തുന്നതിന്റെ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ നിയന്ത്രണം നടപ്പിലാക്കുന്നത്.

​ വോട്ടർ പട്ടികയിലെ വിവരങ്ങളും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ വിവരങ്ങളും തമ്മിൽ ഒത്തുനോക്കി തട്ടിപ്പുകളും ഇരട്ടിപ്പുകളും ഒഴിവാക്കാനാണ് ഈ പുതിയ നീക്കം.

NDR news
01 Nov 2026 09:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents