headerlogo
politics

ഡൽഹിയിലെ മഹാറാലിയിൽ മുസ്ലിം ലീഗിനെ അവഗണിച്ചതായി പരാതി

കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ റാലിയിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും ലീഗിന് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് പരാതി

 ഡൽഹിയിലെ മഹാറാലിയിൽ മുസ്ലിം ലീഗിനെ അവഗണിച്ചതായി പരാതി
avatar image

NDR news

02 Nov 2026 04:47 PM

​ന്യൂഡൽഹി:  ഡൽഹിയിൽ നടന്ന പ്രതിഷേധ മഹാറാലിയിലും തുടർന്നുണ്ടായ പ്രതിപക്ഷ നീക്കങ്ങളിലും മുസ്ലിം ലീഗിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരാതി ഔദ്യോഗികമായി കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചു.

.     ഇന്നലെനടന്ന മഹാറാലിയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തുവെങ്കിലും അദ്ദേഹത്തിന് സംസാരിക്കാൻ വേദിയിൽ അവസരം നൽകിയിരുന്നില്ല. രാഷ്ട്രപതിയെ സന്ദർശിച്ച പ്രതിപക്ഷ പ്രതിനിധി സംഘത്തിലും വിദ്യാർത്ഥി-യുവജന കോർഡിനേഷൻ കമ്മിറ്റിയിലും മുസ്ലിം ലീഗിനെയോ പോഷക സംഘടനകളായ യൂത്ത് ലീഗ്, എം.എസ്.എഫ്. എന്നിവരെയോ ഉൾപ്പെടുത്താത്തതിലും അമർഷമുണ്ട്.

.     ലീഗിനെതിരായ ഈ അവഗണനകൾക്ക് പിന്നിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആണെന്ന് ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നു. മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ലീഗ് ഉയർത്തിക്കാട്ടിയതിലുള്ള അതൃപ്തിയാവാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നു.

.   മുന്നണിക്കുള്ളിലെ അതൃപ്തിയും ആവലാതികളും പരിഹരിക്കുന്നതിനായി വിഷയം ഉടൻ തന്നെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിലെത്തിച്ച് ഔദ്യോഗികമായി പ്രതിഷേധമറിയിക്കാനാണ് ലീഗിന്റെ നീക്കം.

NDR news
02 Nov 2026 04:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents