headerlogo
politics

"സരൾ കേരളം" ബില്ലിന് നിയമസഭ അംഗീകാരം നൽകി

കേരളത്തെ കൂടുതൽ നിക്ഷേപ-സംരംഭക സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് ബില്ല് അവതരിപ്പിച്ചത്

avatar image

NDR news

02 Nov 2026 08:02 AM

തിരുവനന്തപുരം:വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച ‘സരൾ കേരളം’ ബില്ലിന് നിയമസഭ അംഗീകാരം നൽകി.

.     അനുമതി നടപടികളിലെ അനാവശ്യ കാലതാമസവും ഉദ്യോഗസ്ഥതല നൂലാമാലകളും ഒഴിവാക്കി, വ്യവസായ അപേക്ഷകളിൽ 75 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം ഉറപ്പാക്കുന്ന സംവിധാനമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.സംരംഭകർ നേരിട്ടിരുന്ന ഫയൽ താമസം മൂലമുള്ള സാമ്പത്തിക നഷ്ടവും പദ്ധതി ഉപേക്ഷിക്കലും ഒഴിവാക്കാനും കൂടുതൽ നിക്ഷേപങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാനും ഇത് സഹായിക്കും.

​.    വലിയ വ്യവസായങ്ങൾക്കൊപ്പം ചെറുകിട-യുവ സംരംഭകർക്കും ആത്മവിശ്വാസം നൽകുന്നതിലൂടെ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.നിക്ഷേപകരെ സംശയത്തോടെ കാണുന്നതിന് പകരം നിയമാനുസൃത പിന്തുണ നൽകുന്ന ഉത്തരവാദിത്തമുള്ള ഭരണസംവിധാനത്തിലേക്ക് മാറുകയാണ് ഈ നിയമനിർമാണത്തിന്റെ ലക്ഷ്യം.

NDR news
02 Nov 2026 08:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents