headerlogo
politics

ജനപക്ഷ യുഡിഎഫ് സർക്കാറിന് കരുത്തേകുക പി.കെ.കെ. ബാവ സാഹിബ്

മുസ്ലിം ലീഗ് ഉള്ളയേരി പഞ്ചായത്ത് കമ്മറ്റി നൽകിയ സ്വീകരണത്തിൽ പി കെ ബാവസാഹിബ് ടി ടി ഇസ്മായിലിനു ഉപഹാരം വിതരണം ചെയ്തു.

 ജനപക്ഷ  യുഡിഎഫ് സർക്കാറിന് കരുത്തേകുക പി.കെ.കെ. ബാവ സാഹിബ്
avatar image

NDR news

02 Nov 2026 05:23 PM

ഉള്ളിയേരി:ജനപക്ഷ നിലപാടുകളുമായി പ്രവർത്തിക്കുന്ന യു.ഡി.എഫ് സർക്കാറിന് കരുത്തേകണമെന്ന് മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ.കെ. ബാവ സാഹിബ് പറഞ്ഞു. ന്യൂനപക്ഷ സമൂഹത്തിന്റെ പുരോഗതിയിൽ മുസ്‌ലിം ലീഗ് നിർവഹിച്ച സേവനങ്ങൾ ആർക്കും തമസ്കരിക്കാനാവില്ലെന്നും ജനസേവനത്തിലൂടെ പാർട്ടിയുടെ ജനകീയ വളർച്ച ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.      മുസ്‌ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തളിർ 2K26 സംഗമവും ജനപ്രതിനിധി കൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

.     പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി. കോയ ഹാജി നാറാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹീം എടത്തിൽ സ്വാഗതം പറഞ്ഞു. ട്രഷറര്‍ നജീബ് വി.വി. നന്ദി പറഞ്ഞു.

.      മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ടി. ഇസ്മായിൽ, ജില്ലാ ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, പാറക്കൽ അബ്ദുള്ള എം.എൽ.എ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ, പി.കെ.ഐ. മുഹിയുദ്ദീൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

.      കലാലയങ്ങളിൽ അക്രമരാഷ്ട്രീയത്തിലൂടെ അരാജകത്വം സൃഷ്ടിക്കാനുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നടപടികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ടി.ടി. ഇസ്മായിൽ പറഞ്ഞു.

.     പുതിയേത്ത് അബ്ദുള്ള കുട്ടി ഹാജി അനുസ്മരണം മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കൊറോത്ത് നിർവ്വഹിച്ചു .പഠന സെഷനിൽ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞഹമ്മദ്, അൻവർഷാ നോച്ചാട് പി.ടി. അൻവർ മാസ്റ്റർ സ്വാഗതം പറഞ്ഞു. അബു ഹാജി പാറക്കൽ അധ്യക്ഷത വഹിച്ചു.

.     കെ.കെ. സുരേഷ് പി.കെ. മജീദ്, സിറാജ് ചിറ്റേടത്ത് വി വി ഷാഹിർ , ഷഫീഖ് മാമ്പൊയിൽ അബു ഹാജി എ.കെ. ഷാബിൽ എടത്തിൽ, കെ സി ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. സി കുഞ്ഞിപ്പര്യായ് ഹാജി പതാക ഉയർത്തി.

       പി.എം. മുഹമ്മദലി, കെ.കെ. കോയ ആനവാതിൽ, സാജിത് നാറാത്ത്, ബഷീർ നൊരവന, നൗഷാദ് ചിറക്കൽ, സിറാജ് നാറാത്ത്, നവാസ് ടി., ലൈല മാമ്പൊയിൽ, റഷീദ് നാറാത്ത്, മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.അഷ്‌റഫ് നാറാത്ത് നേതൃത്വം നൽകിയ ഇശൽ വിരുന്നും അരങ്ങേറി.

 

 

 

.

NDR news
02 Nov 2026 05:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents