ബാർ ലൈസൻസ് പുതുക്കലിൽ ഭരണ-പ്രതിപക്ഷ തർക്കം
സംസ്ഥാനത്ത് ബാർ ലൈസൻസ് നൽകുന്നതിലും, പുതുക്കി നല്കുന്നതിലും ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷം; വിശദീകരണവുമായി മുഖ്യമന്ത്രിയും മുൻ എക്സെസ് മന്ത്രിയും
തിരുവനന്തപുരം: എക്സൈസ് മന്ത്രിയുടെ നേരിട്ടുള്ള അറിവോ സമ്മതമോ ഇല്ലാതെ ബാർ ലൈസൻസുകൾ പുതുക്കി നൽകാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം നൽകിയ നടപടിയെച്ചൊല്ലി സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ തർക്കം കടുക്കുന്നു. വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയും മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷും രംഗത്തെത്തി.
. എൽ.ഡി.എഫ്. സർക്കാരിന്റെ നിലവിലെ മദ്യനയ പ്രകാരമാണ് ലൈസൻസുകൾ പുതുക്കി നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് പുതുക്കാൻ അധികാരം നൽകുന്നത് ദീർഘകാലമായി തുടരുന്ന രീതിയാണെന്നും ഇത് എൽ.ഡി.എഫ്. സർക്കാർ പുതുതായി കൊണ്ടുവന്നതല്ലെന്നും മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് റദ്ദാക്കിയ പല വ്യവസ്ഥകളും 2017-ൽ എൽ.ഡി.എഫ്. സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. അതേസമയം എയർപോർട്ടുകളിലെ ബാറുകൾക്ക് അനുമതി നൽകാനുള്ള അധികാരം കമ്മീഷണർക്ക് നൽകിയത് മുൻ യു.ഡി.എഫ്. സർക്കാരായിരുന്നുവെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു.
മദ്യനയത്തിന് വിരുദ്ധമായി പ്രവർത്തിക്കരുതെന്ന് ഓഗസ്റ്റിൽ എം.ബി. രാജേഷ് നിർദ്ദേശം നൽകിയിരു ന്നെങ്കിലും ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ട് പോയതാണ് വിഷയം സങ്കീർണ്ണമാക്കിയത്. പുതിയ മദ്യനയ പ്രഖ്യാപനം വരുന്നത് വരെ വിഷയത്തിലെ രാഷ്ട്രീയ തർക്കങ്ങൾ തുടരാനാണ് സാധ്യത.

