headerlogo
politics

കൂടുതൽ ഡിജിറ്റൽ സംവിധാനങ്ങളുമായി ആഭ്യന്തരവകുപ്പ് .

ജനങ്ങൾക്കുള്ള സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് എച്ച് എം ആക്റ്റ്സ്, ഹോംസ് എന്നിവയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.

 കൂടുതൽ ഡിജിറ്റൽ സംവിധാനങ്ങളുമായി ആഭ്യന്തരവകുപ്പ് .
avatar image

NDR news

05 Nov 2026 08:42 AM

തിരുവനന്തപുരം : കേരള ആഭ്യന്തര-വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല തന്റെ മന്ത്രാലയത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമായി പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കി. പോലീസ് വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഏകോപനം ലക്ഷ്യമിട്ട് കേരള പോലീസ് വികസിപ്പിച്ചെടുത്തതാണിത്. എച്ച് എം ആക്റ്റ്സ്, ഹോംസ് എന്നിവയാണ് പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ

.      HM Acts (Home Minister Acts): മന്ത്രിയുടെ ഓഫീസിലേക്ക് പൊതുജനങ്ങൾ നൽകുന്ന പരാതികളിൽ എന്ത് തുടർനടപടികൾ സ്വീകരിച്ചു, എന്ത് തീരുമാന മെടുത്തു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പരാതിക്കാരനെ നേരിട്ട് ഡിജിറ്റലായി അറിയിക്കുന്ന സംവിധാനമാണിത്.

.       HOMeS (Home Department Management System) ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ സജ്ജീകരിക്കുന്ന ഒരു പ്രത്യേക ഡിജിറ്റൽ ഡാഷ്‌ബോർഡാണിത്. താഴെത്തട്ടിലുള്ള പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ (കാണാതായ ആളുകൾ, തട്ടിപ്പ് കേസുകൾ, കൊലപാതകങ്ങൾ തുടങ്ങിയ കേസുകളുടെ കൃത്യമായ വിവരങ്ങളും എണ്ണവും) ഈ ഡാഷ്‌ബോർഡിലൂടെ മന്ത്രിക്ക് നേരിട്ട് നിരീക്ഷിക്കാനാകും.

.      സംസ്ഥാനത്ത് അഴിമതി പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് 'പ്രോജക്ട് സീറോ' (Project Zero) എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതി വഴി പൊതുജനങ്ങൾക്ക് അഴിമതി ശ്രദ്ധയിൽ പ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കാനുള്ള ഡിജിറ്റൽ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. കൂടാതെ, പൊതുജനങ്ങളുമായി കൂടുതൽ വികസന ചർച്ചകൾ നടത്തുന്നതിനായി 'കേരള യാത്ര' എന്ന പേരിൽ ഒരു പുതിയ ഡിജിറ്റൽ പോഡ്‌കാസ്റ്റുംആഭ്യന്തര വകുപ്പ് നടപ്പിലാക്കി.

NDR news
05 Nov 2026 08:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents