ഇന്ത്യ മുന്നണി റാലിയിലെ അവഗണന ആരോപണം തള്ളി മുസ്ലിം ലീഗ്
ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങളിൽ മുസ്ലിംലീഗിന് യാതൊരുവിധ പരാതിയും ഇല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു
കോഴിക്കോട്: ഡൽഹിയിൽ നടന്ന 'ഇന്ത്യ' (INDIA) മുന്നണിയുടെ മഹാറാലിയിൽ മുസ്ലിം ലീഗിന് പ്രസംഗിക്കാൻ അവസരം ലഭിച്ചില്ലെന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം രംഗത്ത്.
. വാർത്തകളിൽ പ്രചരിക്കുന്നതുപോലെ തങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊരുവിധ പരാതിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.റാലിയിൽ ഇരുപത്തഞ്ചോളം രാഷ്ട്രീയ പാർട്ടികൾ അണിനിരന്നിരുന്നു. വൈകിട്ട് 5 മണി വരെയുള്ള സമയപരിധി ഉണ്ടായിരുന്നതിനാൽ അഞ്ചോ ആറോ പ്രമുഖ നേതാക്കൾക്ക് മാത്രമാണ് സംസാരിക്കാൻ സാധിച്ചത്.
. മുസ്ലിം ലീഗിന് മാത്രമല്ല, സി.പി.ഐ., ജാർഖണ്ഡ് മുക്തി മോർച്ച, ശരദ് പവാറിന്റെ എൻ.സി.പി. തുടങ്ങിയ പ്രധാന പാർട്ടികൾക്കും സമയാഭാവം മൂലം പ്രസംഗിക്കാൻ അവസരം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
. ലീഗിനെ 'ഇന്ത്യ' മുന്നണി അവഗണിച്ചു എന്ന വാദം പൂർണ്ണമായും തെറ്റാണ്. രാഹുൽ ഗാന്ധിക്കൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടി ഒരേ വാഹനത്തിൽ സഞ്ചരിച്ചത് ലീഗിന് മുന്നണി നൽകുന്ന പ്രാധാന്യത്തിന് തെളിവാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
. തങ്ങൾ എപ്പോഴും പരാതികൾ പറയുന്ന പാർട്ടിയല്ലെന്നും, എന്തെങ്കിലും വിഷയം ഉന്നയിക്കാനു ണ്ടെങ്കിൽ അത് കൃത്യമായ വേദിയിൽ പറയാൻ ലീഗിന് വ്യക്തമായ ശേഷിയുണ്ടെന്നും പി.എം.എ. സലാം കൂട്ടിച്ചേർത്തു.

