headerlogo
politics

കർണാടകയിൽ ബസ് യാത്ര നിരക്ക് കൂട്ടി. മിനിമം ചാർജ് 10 രൂപ

പാലിനും തൈരിനും വില കൂട്ടിയ കർണാടകയിൽ ബസ് ചാർജും വർദ്ധിപ്പിച്ചു. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ ജനരോഷം ശക്തമായി

 കർണാടകയിൽ ബസ് യാത്ര നിരക്ക് കൂട്ടി. മിനിമം ചാർജ് 10 രൂപ
avatar image

NDR news

06 Nov 2026 01:27 PM

​ബെംഗളൂരു: സൗജന്യങ്ങൾ വാരിക്കോരി പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ കർണാടകയിലെ കോൺഗ്രസ് സർക്കാർ പാലിനും തൈരിനും പിന്നാലെ ബസ് ടിക്കറ്റ് നിരക്കുകളും കുത്തനെ കൂട്ടിയതോടെ ജനരോഷം ശക്തമാകുന്നു. ജനങ്ങൾക്ക് മേൽ കടുത്ത സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ച സർക്കാരിനെതിരെ പ്രതിപക്ഷവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

​.     ബി.എം.ടി.സി. ബസുകളിൽ 35 ശതമാനവും കർണാടക ആർ.ടി.സി. ഉൾപ്പെടെയുള്ള മറ്റ് മൂന്ന് ഗതാഗത കോർപ്പറേഷനുകളിൽ 23 ശതമാനവുമാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. മുൻപ് 6 രൂപയുണ്ടായിരുന്ന മിനിമം ടിക്കറ്റ് നിരക്ക് ഇന്നലെ വ്യാഴാഴ്ച്ച മുതൽ 10 രൂപയായി ഉയർന്നു.

      കർണാടകയുടെ സ്വന്തം ബ്രാൻഡായ 'നന്ദിനി' പാലിന് ലിറ്ററിന് 8 രൂപയും, തൈരിന് 14 രൂപയും, നെയ്യ് ലിറ്ററിന് 135 രൂപയുമാണ് കഴിഞ്ഞ ആഴ്ച വർദ്ധിപ്പിച്ചത്. അൺസാൾട്ടഡ് വെണ്ണയ്ക്ക് 105 രൂപയും കൂട്ടിയിരുന്നു.

​.      സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ, പാലിനും ബസ് ചാർജിനും വില കൂട്ടിയതിലൂടെ അതേ വീടുകളിലെ പുരുഷന്മാരിൽ നിന്ന് പലിശയടക്കം പണം ഈടാക്കുകയാണെന്ന പരിഹാസവും വിമർശനവും ശക്തമാണ്.

      ബസ് ചാർജ് വർദ്ധനവിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷം ആദ്യം ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെടണ മെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കിയത്.

​.     ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന ആവശ്യവുമായി ജനങ്ങളും പ്രതിപക്ഷ സംഘടനകളും ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

NDR news
06 Nov 2026 01:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents